ഓഹരി വിപണി സെന്‍സെക്‌സ് 227.80 പോയിന്റ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 227.80 പോയിന്റ് താഴ്ന്ന് 33227.99ലും നിഫ്റ്റി 82.10 പോയിന്റ് നഷ്ടത്തില്‍ 10,240.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 990 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1691 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, ലുപിന്‍, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, എസ്ബിഐ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ടിസിഎസ്, ഐടിസി, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top