മുംബൈ: ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്‌സ് 21.10 പോയിന്റ് നഷ്ടത്തില്‍ 33,756.28ലും നിഫ്റ്റി 3.90 പോയിന്റ് താഴ്ന്ന് 10,440.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1687 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1015 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
എന്നാൽ മിഡ്ക്യാപ് സൂചികകള്‍ തുടര്‍ച്ചയായി ആറാമത്തെ ദിവസവും നേട്ടമുണ്ടാക്കി.
എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, ലുപിന്‍, എച്ച്ഡിഎഫ്‌സി, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.