സെന്‍സെക്‌സ് 268 പോയന്റ് താഴ്ന്നു; ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

sensex

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 268 പോയന്റ് താഴ്ന്ന് 37043ലും നിഫ്റ്റി 84 പോയന്റ് നഷ്ടത്തില്‍ 10944ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 458 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 928 ഓഹരികള്‍ നഷ്ടത്തിലുമാണ്. വാഹനം, ഐടി, ലോഹം, പൊതുമേഖല ബാങ്കുകള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തില്‍.

ഐടിസി, യുപിഎല്‍, ഒഎന്‍ജിസി, സിപ്ല,യെസ് ബാങ്ക്, ഗെയില്‍, ഐഒസി, ഏഷ്യന്‍ പെയിന്റ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഇന്ത്യബുള്‍സ് ഹൗസിങ്, ഹിന്‍ഡാല്‍കോ, വേദാന്ത, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, എച്ച്സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top