മുംബൈ: ഓഹരി വിപണിയില്‍ നഷ്ട്ടത്തോടെ തുടക്കം. സെന്‍സെക്സ് 176 പോയന്റ് താഴ്ന്ന് 36,997ലും നിഫ്റ്റി 38 പോയന്റ് നഷ്ടത്തില്‍ 10,964ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 444 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 614 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഊര്‍ജം, ലോഹം, ഐടി, ബാങ്ക്,വാഹനം, ്ഓഹരികളാണ് നഷ്ടത്തില്‍. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും സമ്മര്‍ദത്തിലാണ്.
എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുകി,ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍,ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
എച്ച്സിഎല്‍ ടെക്, ടിസിഎസ്,ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എസ്ബിഐ,യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.