മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 73 പോയന്റ് നഷ്ടത്തില്‍ 37254ലിലും നിഫ്റ്റി 27 പോയന്റ് താഴ്ന്ന് 10990ലുമെത്തി.
ബിഎസ്ഇയിലെ 300 ഓഹരികള്‍ നേട്ടത്തിലും 500 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം, എഫ്എംസിജി, ഊര്‍ജം ഓഹരികളാണ് നഷ്ടത്തില്‍. ഐടി ഓഹരികള്‍ നേട്ടത്തിലാണ്.ബയോകോണ്‍, അലംബിക് ഫാര്‍മ, സണ്‍ ഫാര്‍മ, മാരുതി സുസുകി, ഇന്‍ഫോസിസ്, ടിസിഎസ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഹിന്‍ഡാല്‍കോ,ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്സ്, വേദാന്ത, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.