സെന്‍സെക്സ് 180 പോയന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 180 പോയന്റ് താഴ്ന്ന് 30752ലും നിഫ്റ്റി 63 പോയന്റ് നഷ്ടത്തില്‍ 9042ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 322 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 211 ഓഹരികള്‍ നഷ്ടത്തിലുമാണ്. 54 ഓഹരികള്‍ക്ക് മാറ്റമില്ല. ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്.

ടാറ്റ സ്റ്റീല്‍, ഭാരതി ഇന്‍ഫ്രടെല്‍, ഗെയില്‍, ഐടിസി, പവര്‍ഗ്രിഡ്, ഹിന്‍ഡാല്‍കോ, എച്ച്സിഎല്‍ ടെക്,അദാനി പോര്‍ട്സ്, തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എസ്ബിഐ, യുപിഎല്‍, ബ്രിട്ടാനിയ, സീ എന്റര്‍ടെയന്‍മെന്റ്,ഹീറോ മോട്ടോര്‍കോര്‍പ്,റിലയന്‍സ്, തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

Top