മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 327 പോയന്റ് താഴ്ന്ന് 26490ലും നിഫ്റ്റി 96 പോയന്റ് നഷ്ടത്തില്‍ 8199ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 446 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 598 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയവ നഷ്ടത്തിലും ഒഎന്‍ജിസി, എസ്ബിഐ, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍ തുടങ്ങിയവ നേട്ടത്തിലുമാണ്.