sensex down

stock-exchange

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 94.98 പോയന്റ് നഷ്ടത്തില്‍ 26602.84ലിലും നിഫ്റ്റി 39.35 പോയന്റ് താഴ്ന്ന് 8182.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യു.എസ് ഫെഡ് റിസര്‍വിന്റെ പലിശ നിരക്ക് ഉയര്‍ത്തുന്നതുസംബന്ധിച്ച് വരാനിരിക്കുന്ന തീരുമാനമാണ് സൂചികകളുടെ കരുത്ത് ചോര്‍ത്തിയത്.

ബിഎസ്ഇയിലെ 913 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1729 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ആക്‌സിസ് ബാങ്ക്, റിലയന്‍സ്, ഇന്‍ഫോസിസ്, എംആന്റ്എം, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ, ഒഎന്‍ജിസി, സിപ്ല, ഭാരതി എയര്‍ടെല്‍, ഐടിസി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top