സെന്‍സെക്സ് 303 പോയന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 303 പോയന്റ് നഷ്ടത്തില്‍ 34,565ലും നിഫ്റ്റി 89 പോയന്റ് താഴ്ന്ന് 10215ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 421 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 812 ഓഹരികള്‍ നഷ്ടത്തിലുമാണ്. 45 ഓഹരികള്‍ക്ക് മാറ്റമില്ല.

ആക്സിസ് ബാങ്ക്,ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് ,ഇന്‍ഫോസിസ്, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍

കോള്‍ ഇന്ത്യ, ഐടിസി, ഗെയില്‍, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Top