സെന്‍സെക്സ് 310 പോയന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 310 പോയന്റ് നഷ്ടത്തില്‍ 31,890ലും നിഫ്റ്റി 84 പോയന്റ് താഴ്ന്ന് 9405ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്.

ബിഎസ്ഇയിലെ 889 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 623 ഓഹരികള്‍ നഷ്ടത്തിലുമാണ്.അദാനി പോര്‍ട്സ്, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ ,ഐസിഐസിഐ ബാങ്ക്, തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.

യുപിഎല്‍, ബജാജ് ഓട്ടോ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി ഇന്‍ഫ്രടെല്‍,ഗെയില്‍, ഐടിസി,ഗ്രാസിം, ബ്രിട്ടാനിയ, വേദാന്ത, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

Top