സെന്‍സെക്സ് 338 പോയന്റ് താഴ്ന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 338 പോയന്റ് താഴ്ന്ന് 34833ലും നിഫ്റ്റി 95 പോയന്റ് നഷ്ടത്തില്‍ 10287ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 767 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1068 ഓഹരികള്‍ നഷ്ടത്തിലുമാണ്.ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക്, കോള്‍ ഇന്ത്യ, ഇന്‍ഡസിന്‍ഡ് ബാങ്ക്, എസ്ബിഐ ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്,ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.

ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ,ഐടിസി, സിപ്ല, നെസ് ലെ, മാരുതി സുസുകി, പവര്‍ ഗ്രിഡ് കോര്‍പ്,ഹിന്ദുസ്ഥാന്‍ യുണിലിവര്‍, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. രാജ്യത്തിന്റെ സമ്പദ്ഘടന അപകടാവസ്ഥയിലാണെന്ന എസ്ആന്‍ഡ്പിയുടെ മുന്നറിയിപ്പും ഏഷ്യന്‍ സൂചികകളിലെ നഷ്ടവുമാണ് വിപണിയെ സ്വാധീനിച്ചത്.

Top