സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണിക്ക് നഷ്ടത്തോടെ തുടക്കം

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണിക്ക് ഇന്ന് നഷ്ടത്തോടെ തുടക്കം.

വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 115 പോയന്റ് നഷ്ടത്തില്‍ 32360ലും നിഫ്റ്റി 30 പോയന്റ് താഴ്ന്ന് 10051ലുമെത്തി.

ബാങ്കിങ് ഓഹരികളെയാണ് നഷ്ടം പ്രധാനമായും ബാധിച്ചത്. യുക്കോ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കാനാറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക് എന്നിവയുടെ ഓഹരി വില മൂന്ന് ശതമാനത്തോളം ഇടിഞ്ഞു.

എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ തുടങ്ങിയ ഓഹരികളും സമ്മര്‍ദത്തിലാണ്.

ബിഎസ്ഇയിലെ 802 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 879 ഓഹരികള്‍ നഷ്ടത്തിലുമാണ്.

സണ്‍ ഫാര്‍മ, വിപ്രോ, ടിസിഎസ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

Top