മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 559 പോയന്റ് താഴ്ന്ന് 31,001ലും നിഫ്റ്റി 158 പോയന്റ് നഷ്ടത്തില്‍ 9080ലുമെത്തി. ബിഎസ്ഇയിലെ 385 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1068 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്,മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര,ഹിന്‍ഡാല്‍കോ,എസ്ബിഐ ബജാജ് ഓട്ടോ, തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.
വേദാന്ത, എന്‍ടിപിസി, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐടി, ലോഹം,യുപിഎല്‍,എഫ്എംസിജി തുടങ്ങിയ സൂചികകളും ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലാണ്.