മുംബൈ: തുടര്‍ച്ചയായി മൂന്നുദിവസം നേട്ടത്തിലായിരുന്ന സൂചികകള്‍ നഷ്ടത്തിലായി.
സെന്‍സെക്‌സ് 33 പോയിന്റ് താഴ്ന്ന് 32,599ലും നിഫ്റ്റി 15 പോയിന്റ് നഷ്ടത്തില്‍ 10,215ലുമാണ് വ്യാപാരം തുടങ്ങിയത്.
ബിഎസ്ഇയിലെ 926 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 776 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, മാരുതി സുസുകി, വിപ്രോ, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലാണ്.
ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ്, ഇന്‍ഫോസിസ്, ലുപിന്‍, വേദാന്ത, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, സിപ്ല, ഐടിസി, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവ നഷ്ടത്തിലുമാണ്.