മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ തുടക്കത്തിലുണ്ടായ നഷ്ടത്തില്‍ നിന്ന് കരകയറി ഓഹരി സൂചികകള്‍. സെന്‍സെക്‌സിലെ നഷ്ടം 604 പോയന്റില്‍ നിന്ന് 64ആയി ചുരുങ്ങി. മെറ്റല്‍ ഓഹരികളിലെ കുതിപ്പാണ് സൂചികകള്‍ക്ക് കരുത്തായത്. 48,718ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 3.10 പോയന്റ് നഷ്ടത്തില്‍ 14,634.20ലും വ്യാപാരം അവസാനിപ്പിച്ചു.
ടൈറ്റാന്‍ കമ്പനി, റിലയന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
മെറ്റല്‍ സൂചിക രണ്ടു ശതമാനത്തിലേറെയും എഫ്എംസിജി ഒരു ശതമാനത്തോളവും ഉയര്‍ന്നു. അതേസമയം, ബാങ്ക്, എനര്‍ജി സൂചികകള്‍ സമ്മര്‍ദം നേരിട്ടു. ബിഎസ്ഇ സ്‌മോള്‍ ക്യാപ്, മിഡ്ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.