മുംബൈ: മികച്ച നേട്ടത്തോടെ മുന്നേറിയ ഓഹരി സൂചിക നഷ്ടത്തോടെ വ്യാപരം ആരംഭിച്ചു.
സെന്‍സെക്‌സ് 6 പോയിന്റ് താഴ്ന്ന് 33,259ലും നിഫ്റ്റി 8 പോയിന്റ് നഷ്ടത്തില്‍ 10,355ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 1079 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 706 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, സിപ്ല, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലാണ്.
ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, ലുപിന്‍, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, സണ്‍ ഫാര്‍മ, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ്.