സെന്‍സെക്സ് 791 പോയന്റ് താഴ്ന്ന് ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ കനത്ത നഷ്ടത്തോടെ തുടക്കം.സെന്‍സെക്സ് 791 പോയന്റ് താഴ്ന്ന് 32747ലും നിഫ്റ്റി 236 പോയന്റ് നഷ്ടത്തില്‍ 9665ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 168 ഓഹരികള്‍ നേട്ടത്തിലും 955 ഓഹരികള്‍ നഷ്ടത്തിലുമാണ്. 51 ഓഹരികള്‍ക്ക് മാറ്റമില്ല. യുഎസ്, ഏഷ്യന്‍ വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്.

ബജാജ് ഫിന്‍സര്‍വ്, ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, ഇന്‍ഡസിന്റ് ബാങ്ക്,കൊട്ടക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി,ഹിന്‍ഡാല്‍കോ, ഹീറോമോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.

സണ്‍ ഫാര്‍മ, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐഷര്‍മോട്ടോഴ്സ് ഉള്‍പ്പടെ 30 കമ്പനികളാണ് വെള്ളിയാഴ്ച പ്രവര്‍ത്തനഫലം പുറത്തുവിടുന്നത്.

Top