മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്‌സ് 27.05 പോയിന്റ് താഴ്ന്ന് 33,573.22ലും, നിഫ്റ്റി 16.70 പോയിന്റ് നഷ്ടത്തില്‍ 10,423ലുമാണ് ഓഹരി ക്ലോസ് ചെയ്തത്.
ബിഎസ്ഇയിലെ 1336 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1416 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
യുഎസ് ഫെഡ് റിസര്‍വ് യോഗത്തിൽ നിരക്കില്‍ മാറ്റംവരുത്തേണ്ടെന്ന് തീരുമാനിച്ചെങ്കിലും അടുത്ത ഡിസംബറില്‍ നിരക്ക് വര്‍ധനയ്ക്കുള്ള സാധ്യതകൂടിയതാണ് വിപണിയുടെ നഷ്‌ടത്തിനിടയാക്കിയത്.
ലുപിന്‍, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, സിപ്ല, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലായിരുന്നു.
ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.