സെന്‍സെക്സ് 81 പോയന്റ് താഴ്ന്ന് ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: മികച്ച നേട്ടത്തോടെ തുടങ്ങിയ വ്യാപാരം നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതോടെ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 81.48 പോയന്റ് നഷ്ടത്തില്‍ 31,561.22ലും നിഫ്റ്റി 12.30 പോയന്റ് താഴ്ന്ന് 9239.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1084 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1280 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 186 ഓഹരികള്‍ക്ക് മാറ്റമില്ല. മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ,ഭാരതി ഇന്‍ഫ്രടെല്‍,ടാറ്റ മോട്ടോഴ്സ്, തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

ഐസിഐസിഐ ബാങ്ക്,കൊട്ടക് മഹീന്ദ്ര ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ബിപിസിഎല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

നിഫ്റ്റി ഓട്ടോ നാലുശതമാനത്തിലേറെ ഉയര്‍ന്നു. ഐടി, അടിസ്ഥാന സൗകര്യവികസനം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളും നേട്ടത്തിലായിരുന്നു. ബാങ്ക്, ഫാര്‍മ ഓഹരികളാണ് വില്പന സമ്മര്‍ദം നേരിട്ടത്.

Top