മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 377 പോയന്റ് താഴ്ന്ന് 47,031ലും നിഫ്റ്റി 113 പോയന്റ് നഷ്ടത്തില്‍ 13,854ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 301 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 883 ഓഹരികള്‍ നഷ്ടത്തിലുമാണ്. 54 ഓഹരികള്‍ക്ക് മാറ്റമില്ല. ബജറ്റിന് മുന്നോടിയായുള്ള വില്പന സമ്മര്‍ദവും ആഗോള വിപണികളിലെ നഷ്ടവുമാണ് ആഭ്യന്തര സൂചികകളെ ബാധിച്ചത്.
മാരുതി സുസുകി, റിലയന്‍സ്, ടിസിഎസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ഐടിസി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. ഒഎന്‍ജിസി, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.