സെന്‍സെക്‌സ് താഴ്ന്നു; ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 14,300ന് താഴെയെത്തി. 1061 പോയന്റ് നഷ്ടത്തില്‍ 47,770ലാണ് സെന്‍സെക്സില്‍ വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 360 പോയന്റ് താഴ്ന്ന് 14,258ലുമെത്തി.

ബിഎസ്ഇയിലെ 615 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 183 ഓഹരികള്‍ നേട്ടത്തിലുമാണ്. 53 ഓഹരികള്‍ക്ക് മാറ്റമില്ല. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടായതും വീണ്ടുമൊരു ലോക്ഡൗണ്‍ കൂടി ഉണ്ടായേക്കുമോയെന്ന ഭീതിയുമാണ് സൂചികകളില്‍ പ്രതിഫലിച്ചത്.

സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, റിലയന്‍സ്, ഐടിസി, ടൈറ്റാന്‍, ബജാജ് ഫിന്‍സര്‍വ്, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, പവര്‍ഗ്രിഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

 

Top