ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം; സെന്‍സെക്സിലെ നഷ്ടം 2700 പോയന്റ്

മുംബൈ: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിലെ വര്‍ധനവ് ഓഹരി വിപണിയേയും കാര്യമായി തന്നെ ബാധിച്ചു. ഓഹരി വിപണിയില്‍ കനത്ത വില്പന സമ്മര്‍ദമാണ് അനുഭവപ്പെടുന്നത്.

നിഫ്റ്റി വീണ്ടും 8000ത്തിന് താഴെപ്പോയി. സെന്‍സെക്സാകട്ടെ 2,700 പോയന്റ് കുപ്പുകുത്തുകയും ചെയ്തു.

രാവിലെ 9.16ന് സെന്‍സെക്സ് 2,624 പോയന്റാണ്(8.77%) നഷ്ടത്തില്‍ നിഫ്റ്റി757 പോയന്റ് (8.66%)നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.

ബാങ്ക് ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. ബിഎസ്ഇയിലെ 860 ഓഹരികള്‍ നഷ്ടത്തിലും 90 ഓഹരികള്‍ നേട്ടത്തിലുമാണ്

Top