മുംബൈ : ഓഹരി വിപണിയിൽ വീണ്ടും നഷ്ടം. സെന്‍സെക്‌സ് 170 പോയന്റ് നഷ്ടത്തില്‍ 38,195ലും നിഫ്റ്റി 45 പോയന്റ് താഴ്ന്ന് 11,268ലുമാണ് വ്യാപാരം നടക്കുന്നത്. റിലയന്‍സ്, ടിസിഎസ്,വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്,ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഇന്‍ഫോസിസ്, ടൈറ്റന്‍ കമ്പനി, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ ഉള്ളത് .
ബിഎസ്ഇയിലെ 425 ഓഹരികള്‍ നേട്ടത്തിലും 1,440 ഓഹരികള്‍ നഷ്ടത്തിലുമാണ്. 70 ഓഹരികള്‍ക്ക് മാറ്റമില്ല. അതേസമയം ഹിന്‍ഡാല്‍കോ, ഐടിസി, ടാറ്റ സ്റ്റീല്‍, ഐഒസി, യുപിഎല്‍, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ഗെയില്‍, എസ്ബിഐ, ബജാജ് ഫിന്‍സര്‍വ്, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.