മുംബൈ: രാജ്യത്ത് രണ്ടാം ദിവസവും ആഗോള വിപണികളിലെ വില്‍പ്പന സമ്മര്‍ദ്ദം സൂചികകളെ ബാധിച്ചു. സെന്‍സെക്സ് 221 പോയന്റ് നഷ്ടത്തില്‍ 48,940ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 50പോയന്റ് നഷ്ടത്തില്‍ 14,800ലുമെത്തി. ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 331 ഓഹരികള്‍ നഷ്ടത്തിലുമാണ്. 64 ഓഹരികള്‍ക്ക് മാറ്റമില്ല.
ബജാജ് ഫിന്‍സര്‍വ്, ടൈറ്റാന്‍, ഭാരതി എയര്‍ടെല്‍, എച്ച്സിഎല്‍ ടെക്, അള്‍ട്രടെക് സിമെന്റ്സ്, ഇന്‍ഫോസിസ്, റിലയന്‍സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. എന്‍ടിപിസി, ഒഎന്‍ജിസി, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, എസ്ബിഐ, എല്‍ആന്‍ഡ്ടി, ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
ഏഷ്യന്‍ പെയിന്റ്സ്, ലുപിന്‍, യുപിഎല്‍, അപ്പോളോ ടയേഴ്സ്, ടാറ്റ പവര്‍, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് തുടങ്ങി 36 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്.