മൂന്നുദിവസത്തെ നഷ്ടത്തിനൊടുവില്‍ ഓഹരിവിപണി നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരിവിപണിക്ക് നേട്ടത്തോടെ തുടക്കം. തുടര്‍ച്ചയായ മൂന്നുദിവസത്തെ നഷ്ടത്തിനൊടുവിലാണ് വിപണിക്ക് നേട്ടം ഉണ്ടായത്. ഓഹരിവിപണി 250 പോയന്റും നിഫ്റ്റി 63 പോയന്റുമാണ് ഉയര്‍ന്നത്.

ആക്സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ് തുടങ്ങിയവ 1.5 ശതമാനം മുതല്‍ 2.5 ശതമാനംവരെ നേട്ടത്തിലാണ്.

ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരി 2.5ശതമാനം നേട്ടത്തിലാണ്. എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഓഹരി 3.5ശതമാനവും നേട്ടത്തിലാണ്.

ബജാജ് ഓട്ടോ, എംആന്‍ഡ്എം, ഹീറോ മോട്ടോര്‍കോര്‍പ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top