തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: മൂഡീസ് റിപ്പോര്‍ട്ട് രാജ്യത്തെ റേറ്റിങ് ഉയര്‍ത്തിയത് ഓഹരി വിപണിയും ആഘോഷമാക്കി.

തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്യുന്നത്.

സെന്‍സെക്‌സ് 235.98 പോയന്റ് നേട്ടത്തില്‍ 33,342.80ലും നിഫ്റ്റി 68.80 പോയന്റ് ഉയര്‍ന്ന് 10,283.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1615 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1129 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

സിപ്ല, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, എസ്ബിഐ, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് തുടങ്ങിയവ നേട്ടത്തിലായിരുന്നു.

ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top