മുംബൈ : രണ്ടു ദിവസത്തെ ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 32.12 പോയന്റ് നേട്ടത്തിലും 33,250.93ലും നിഫ്റ്റി 5.80 പോയന്റ് ഉയര്‍ന്ന് 10,309ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബിഎസ്ഇയിലെ 1485 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1211 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഏഷ്യന്‍ പെയിന്റ്‌സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലായിരുന്നു.
ഐടിസി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, സിപ്ല, ലുപിന്‍, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.