മുംബൈ : ആഗോള വിപണികളിലെ തകര്‍ച്ചകളില്‍പ്പെട്ട് തുടര്‍ച്ചയായ മൂന്നാം ദിനവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 181.43 പോയന്റ് നഷ്ടത്തില്‍ 32,760.44ലിലും നിഫ്റ്റി 68.55 ശതമാനം താഴ്ന്ന് 10.118.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അസംസ്‌കൃത എണ്ണവില ഇടിഞ്ഞത് വാള്‍ സ്ട്രീറ്റ് ഉള്‍പ്പടെയുള്ള ആഗോള വിപണികളെ നഷ്ടത്തിലാക്കിയിരുന്നു. ആഗോള വിപണികളിലെ തകര്‍ച്ച ഏഷ്യന്‍ വിപണികളിലും പ്രതിഫലിച്ചിരുന്നു.
കണ്‍സ്യൂമര്‍, മെറ്റല്‍, ഫാര്‍മ വിഭാഗം ഓഹരികളുടെ തകര്‍ച്ചയാണ് സൂചികകളെ തളര്‍ത്തിയത്.
ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, മാരുതി സുസുകി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, ലുപിന്‍, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഐടിസി, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.