സെന്‍സെക്‌സ് 83.20 പോയിന്റ് നേട്ടത്തില്‍ ഓഹരി സൂചിക ക്ലോസ് ചെയ്തു

sensex

മുംബൈ: തുടര്‍ച്ചയായ അഞ്ചാം ദിവസത്തിലും ഓഹരി സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 83.20 പോയിന്റ് നേട്ടത്തില്‍ 33561.55ലും നിഫ്റ്റി 15.40 പോയിന്റ് ഉയര്‍ന്ന് 10342.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

പൊതുമേഖല ബാങ്കുകള്‍, ഓട്ടോ, എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.

ബിഎസ്ഇയിലെ 1307 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1391 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, എച്ച്‌സിഎല്‍ ടെക്, സിപ്ല, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, ടിസിഎസ്, ഒഎന്‍ജിസി, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top