ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു.

ആഗോള വിപണികള്‍ നഷ്ടത്തിലായപ്പോള്‍ ഐടി, ലോഹം വിഭാഗങ്ങളിലെ ഓഹരികളാണ് ആഭ്യന്തര സൂചികകളെ താങ്ങിനിര്‍ത്തിയത്.

സെന്‍സെക്‌സ് 17.10 പോയന്റ് നേട്ടത്തില്‍ 33359.90ലും നിഫ്റ്റി 15.20 പോയന്റ് ഉയര്‍ന്ന് 10298.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, റിലയന്‍സ്, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, സിപ്ല, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top