സെന്‍സെക്‌സ് 46 പോയിന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 46 പോയിന്റ് ഉയര്‍ന്ന് 36,241ലും നിഫ്റ്റി 7 പോയിന്റ് നേട്ടത്തില്‍ 10,883.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യെസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത, കോള്‍ ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, വിപ്രോ, ടിസിഎസ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, മാരുതി സുസുകി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐടിസി, സണ്‍ ഫാര്‍മ, ഐടിസി, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top