സെന്‍സെക്‌സ് 191 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

sensex

മുംബൈ: തുടര്‍ച്ചയായി അഞ്ചാമത്തെ വ്യാപാര ദിനത്തിലും സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി സൂചികകളില്‍ മികച്ച നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 191 പോയിന്റ് നേട്ടത്തില്‍ 36361ലും നിഫ്റ്റി 55 പോയിന്റ് ഉയര്‍ന്ന് 10914ലിലുമെത്തി.

യെസ് ബാങ്ക്, വിപ്രോ, ഒഎന്‍ജിസി, എസ്ബിഐ, മാരുതി സുസുകി, ഇന്‍ഫോസിസ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top