മുംബൈ:ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു.മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 261.68 പോയിന്റ് താഴ്ന്ന് 37,123.31 ലാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 72.40 പോയന്റ് താഴ്ന്ന 11,003.50ലുമാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.
ബിഎസ്ഇയിലെ 1360 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1137 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികള്‍ക്ക് മാറ്റമില്ല.
ഊര്‍ജം, ഇന്‍ഫ്ര, ബാങ്ക്,ഓയില്‍ ആന്റ് ഗ്യാസ്, വാഹനം, തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് വില്‍പന സമ്മര്‍ദത്തില്‍പെട്ടത്. എഫ്എംസിജി, ഫാര്‍മ ഓഹരികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
യുപിഎല്‍, യെസ് ബാങ്ക്, എസ്ബിഐ, ബിപിസിഎല്‍, എംആന്റ്എം, തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, ടൈറ്റന്‍ കമ്പനി, കോള്‍ ഇന്ത്യ, നെസ് ലെ,ടെക് മഹീന്ദ്ര, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.