ഓഹരി വിപണി; സെന്‍സെക്സ് 37.99 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. നേട്ടത്തോടെ തുടങ്ങിയ സെന്‍സെക്സ് 37.99 പോയന്റ് താഴ്ന്ന് 35867.44ലിലും നിഫ്റ്റി 8.90 പോയന്റ് നഷ്ടത്തില്‍ 10797.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1463 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1005 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഓട്ടോ, ഐടി, വിഭാഗങ്ങളിലെ ഓഹരികളിലാണ് വില്പന സമ്മര്‍ദം പ്രകടമായത്. എഫ്എംസിജി, പൊതുമേഖല ബാങ്ക്, ലോഹം, ഫാര്‍മ, ഊര്‍ജം, ഇന്‍ഫ്ര വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. കോള്‍ ഇന്ത്യ, വേദാന്ത, ഐഒസി, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, റിലയന്‍സ്, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, എസ്ബിഐ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടിസിഎസ്, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, വിപ്രോ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്

Top