മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 75.70 പോയന്റ് നഷ്ടത്തില്‍ 26,944ലും നിഫ്റ്റി 19 പോയന്റ് താഴ്ന്ന് 8253ലുമെത്തി.
ബിഎസ്ഇയിലെ 474 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 241 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഒഎന്‍ജിസി, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലും ലുപിന്‍, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.
രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ ഏഴ് പൈസ ഉയര്‍ന്ന് 66.58 ആയി രൂപയുടെ മൂല്യം.