സെന്‍സെക്സ് 1068 പോയന്റ് താഴ്ന്ന് ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്സ് 1068.75 പോയന്റ് നഷ്ടത്തില്‍ 30028.98ലും നിഫ്റ്റി 313.60 പോയന്റ് താഴ്ന്ന് 8823.25ലുമാണ് വ്യാപാരം ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 580 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1702 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 159 ഓഹരികള്‍ക്ക് മാറ്റമില്ല. ലോക്ഡൗണ്‍ നീട്ടിയതും കനത്ത വില്പന സമ്മര്‍ദവുമാണ് വിപണിയുടെ കരുത്തുചോര്‍ത്തിയത്.

ഐഷര്‍ മോട്ടോഴ്സ്, സീ എന്റര്‍ടെയ്ന്‍മെന്റ്, അള്‍ട്രടെക് സിമെന്റ്, ആക്സിസ് ബാങ്ക്,ഇന്‍ഡസിന്റ് ബാങ്ക്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
ഐടിസി, ടിസിഎസ്, ഭാരതി ഇന്‍ഫ്രടെല്‍,സിപ്ല, ഇന്‍ഫോസിസ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐടി ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ബാങ്ക് ആറുശതമാനം നഷ്ടത്തിലായി. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 3-4ശതമാനം താഴ്ന്നു.

Top