ഓഹരി സൂചികകള്‍ മികച്ച മുന്നേറ്റത്തില്‍ ; സെന്‍സെക്‌സ് 36,139.98ല്‍ വ്യാപാരം അവസാനിപ്പിച്ചു

Sensex gains

മുംബൈ: രാജ്യത്തെ ഓഹരി സൂചികകള്‍ റെക്കോര്‍ഡിലേയ്ക്ക് ഉയരുന്നു. ആദ്യമായി നിഫ്റ്റി 11,000 മറികടന്നു. 117.50 പോയന്റ് ഉയര്‍ന്ന് 11,083.70ലെത്തി. സെന്‍സെക്‌സ് 341.97 പോയന്റ് നേട്ടത്തില്‍ 36,139.98ല്‍ വ്യാപാരം അവസാനിപ്പിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, സിപ്ല, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ് തുടങ്ങിയവയാണ് നേട്ടത്തില്‍ മുന്നില്‍. അതേസമയം വിപ്രോ, എച്ചപിസിഎല്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 1374 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1541 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള സാമ്പത്തികശക്തിയായി ഇന്ത്യ മുന്നേറുമെന്ന റിപ്പോര്‍ട്ടാണ് വിപണിയുടെ ഉയര്‍ച്ചക്ക് കാരണം.

Top