മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 52 പോയന്റ് നേട്ടത്തില്‍ 26360ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തില്‍ 8096ലിമെത്തി.
ബിഎസ്ഇയിലെ 1005 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 658 ഓഹരികള്‍ നഷ്ടത്തിലുമാണ്.
എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ, അദാനി പവര്‍, വിപ്രോ, സിപ്ല, ഭേല്‍, എസ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ടിസിഎസ്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നഷ്ടത്തിലുമാണ്.