സെന്‍സെക്‌സ് 120 പോയിന്റ് നേട്ടത്തോടെ ഓഹരി സൂചികകളില്‍ തുടക്കം

sensex

മുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 120 പോയിന്റ് നേട്ടത്തില്‍ 33277ലും നിഫ്റ്റി 39 പോയിന്റ് ഉയര്‍ന്ന് 10,362 ലുമാണ് വ്യപാരം ആരംഭിച്ചിരിക്കുന്നത്.

ബിഎസ്ഇയിലെ 1363 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 402 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഒഎന്‍ജിസി, എസ്ബിഐ, ഹിന്‍ഡാല്‍കോ, റിലയന്‍സ്, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലാണ്.

വിപ്രോ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, ലുപിന്‍, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top