സെന്‍സെക്‌സ് 63.63 പോയിന്റ് നേട്ടത്തില്‍ ഓഹരി സൂചിക വ്യാപാരം അവസാനിപ്പിച്ചു.

sensex

മുംബൈ: നഷ്ടത്തിലായിരുന്ന ഓഹരി സൂചികകള്‍ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

സെന്‍സെക്‌സ് 63.63 പോയിന്റ് നേട്ടത്തില്‍ 33,314.56ലും നിഫ്റ്റി 12.80 പോയിന്റ് ഉയര്‍ന്ന് 10,321.80ലുമാണ് സൂചിക ക്ലോസ് ചെയ്തത്.

എസ്ബിഐയുടെ പാദഫലവും 177 ഉത്പന്നങ്ങളുടെ ജിഎസ്ടി സ്ലാബ് കുറയ്ക്കുമെന്ന റിപ്പോര്‍ട്ടും വിപണിക്ക് തുണയായി.

ബിഎസ്ഇയിലെ 1196 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1499 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

എസ്ബിഐ, എല്‍ആന്റ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ലുപിന്‍, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, വിപ്രോ തുടങ്ങിയവ നേട്ടത്തിലായിരുന്നു.

ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്

Top