sensex gain

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെതുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 130 പോയന്റ് നേട്ടത്തില്‍ 28,136ലും നിഫ്റ്റി 37 പോയന്റ് ഉയര്‍ന്ന് 8661ലുമെത്തി.

ബിഎസ്ഇയിലെ 550 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 175 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഡോ.റെഡ്ഡീസ് ലാബ്, അദാനി പോര്‍ട്‌സ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും വിപ്രോ, ഗെയില്‍, കോള്‍ ഇന്ത്യ, എല്‍ആന്റ്ടി, ബജാജ് ഓട്ടോ തുടങ്ങിയവ നഷ്ടത്തിലുമാണ്.

രൂപയുടെ മൂല്യത്തില്‍ ഒമ്പത് പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 66.76ആയി രൂപയുടെ മൂല്യം.

Top