സെന്‍സെക്‌സ് 26.53 പോയിന്റ് നേട്ടത്തിൽ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു.

sensex-pic

മുംബൈ: ഓഹരി വിപണി നേരിയ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

സെന്‍സെക്‌സ് 26.53 പോയിന്റ് ഉയര്‍ന്ന് 33588.08ലും നിഫ്റ്റി 6.50 പോയിന്റ് നേട്ടത്തില്‍ 10,348.80ലുമാണ് സൂചികകള്‍ ക്ലോസ് ചെയ്തത്.

അസംസ്‌കൃത എണ്ണവില ഉയരുന്നതും അടുത്തമാസം ആദ്യംനടക്കുന്ന ആര്‍ബിഐയുടെ പണനയം പ്രഖ്യാപനവും കരുതലോടെയാണ് നിക്ഷേപകര്‍ കാണുന്നത്.

ബിഎസ്ഇയിലെ 1442 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1255ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, റിലയന്‍സ്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ടിസിഎസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top