മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 27 പോയിന്റ് നേട്ടത്തില്‍ 28151ലും നിഫ്റ്റി 10 പോയിന്റ് ഉയര്‍ന്ന് 8683ലുമെത്തി.
1067 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 622 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ലയനാനുപാതം നിശ്ചയിച്ചതോടെ എസ്ബിഐയുടെ ഓഹരി വില മൂന്ന് ശതമാനം ഉയര്‍ന്നു.
ഹിന്‍ഡാല്‍കോ, ഭേല്‍, സിപ്ല, പിഎന്‍ബി, വേദാന്ത, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ, ടിസിഎസ്, എച്ച്ഡിഎഫ്സി, ഐടിസി, ഭാരതി എയര്‍ടെല്‍, ഡോ. റെഡ്ഡീസ് ലാബ്, ലുപിന്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.