മുബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 168 പോയന്റ് നേട്ടത്തില്‍ 28070ലും നിഫ്റ്റി 46 പോയന്റ് ഉയര്‍ന്ന് 8653ലുമെത്തി.
ബിഎസ്ഇയിലെ 602 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 160 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, അദാനി പവര്‍, ഗെയില്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍ നഷ്ടത്തിലുമാണ്.