മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. ആഗോള വിപണികളിലുണ്ടായ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
നിരക്ക് ഉയര്‍ത്തേണ്ടതില്ലെന്ന യു.എസ് ഫെഡ് റിസര്‍വിന്റെ തീരുമാനം യു.എസ് വിപണിയിലുണ്ടാക്കിയ മുന്നേറ്റം ഏഷ്യന്‍ വിപണികളിലും പ്രതിഫലിച്ചു.
രാജ്യത്തെ വിപണി ബുള്‍ തരംഗത്തിന്റെ മധ്യേയാണെന്ന ജുന്‍ജുന്‍വാലയുടെ നിരീക്ഷണം സൂചികകള്‍ക്ക് കരുത്തേകി.
വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ രാജ്യത്തെ വിപണികളിലുള്ള താല്‍പര്യം നേട്ടമായി.52 ആഴ്ചയ്ക്കിടെയിലെ വലിയ ഉയരത്തിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തിരിക്കുന്നത്.
സെന്‍സെക്‌സ് 440.35 പോയന്റ് നേട്ടത്തില്‍ 28343.01ലും നിഫ്റ്റി 136.90 പോയന്റ് ഉയര്‍ന്ന് 8744.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്കിങ്, ഓട്ടോ, ഐടി, ക്യപിറ്റല്‍ ഗുഡ്‌സ്, ഓയില്‍ ആന്റ് ഗ്യാസ്, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
ബിഎസ്ഇയിലെ 1628 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1076 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ബജാജ് ഓട്ടോ, മാരുതി, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി ബാങ്ക്, വിപ്രോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, ഐഡിയ, ഭേല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.