മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സില്‍ 15 പോയന്റ് നേട്ടത്തില്‍ 28467ലും നിഫ്റ്റി 6 പോയന്റ് ഉയര്‍ന്ന് 8791ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 486 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 298 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ഐടിസി തുടങ്ങിയവ നേട്ടത്തിലും റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ആന്റ്ടി തുടങ്ങിയവ നഷ്ടത്തിലുമാണ്.
രൂപയുടെ മൂല്യത്തില്‍ നേരിയ നഷ്ടമുണ്ടായി. ഡോളറിനെതിരെ 67.04ആണ് രൂപയുടെ മൂല്യം.