സെന്‍സെക്‌സ് 45.63 പോയിന്റ് നേട്ടത്തില്‍ ഓഹരി സൂചിക ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്‌സ് നേട്ടത്തിലും,നിഫ്റ്റി നഷ്ടത്തിലും ഓഹരിസൂചിക ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 45.63 പോയിന്റ് നേട്ടത്തില്‍ 33,731.19ലും നിഫ്റ്റി 0.70 പോയിന്റ് താഴ്ന്ന് 10,451.80 ലുമാണ്

ബിഎസ്ഇയിലെ 1412 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1380 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, സിപ്ല, വിപ്രോ, ടിസിഎസ്, ഹിന്‍ഡാല്‍കോ, എസ്ബിഐ, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, വേദാന്ത, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലെത്തി.

സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലായി.

Top