സെന്‍സെക്‌സ് 65 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.

സെന്‍സെക്‌സ് 65 പോയിന്റ് ഉയര്‍ന്ന് 33,098ലും നിഫ്റ്റി 13 പോയിന്റ് നേട്ടത്തില്‍ 10,238ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1056 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 553 ഓഹരികള്‍ നഷ്ടത്തിലുമായി.

റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, എസ്ബിഐ, ടെക് മഹീന്ദ്ര, സിപ്ല, എച്ച്ഡിഎഫ്‌സി, ഐടിസി, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ തുടങ്ങിയവ നേട്ടത്തിലാണ്.

സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, എല്‍ആന്റ്ടി, ടിസിഎസ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, വേദാന്ത, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top