സെന്‍സെക്സ് 1,050 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 1,050 പോയന്റ്(3.37%)ഉയര്‍ന്ന് 32,427ലും നിഫ്റ്റി 300 പോയന്റ് (3.27%) നേട്ടത്തില്‍ 9,497ലുമാണ് വ്യാപാരം ആരംഭിച്ചത്. 20 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ് ഓഹരി വിപണി കുതിച്ചത്.

മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, വേദാന്ത, എംആന്‍ഡ്എം, ആക്സിസ് ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, യുപിഎല്‍, ടൈറ്റാന്‍ കമ്പനി,എച്ച്ഡിഎഫ്സി ബാങ്ക്, തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.

ടിസിഎസ്, അദാനി പോര്‍ട്സ്, ഭാരതി എയര്‍ടെല്‍, നെസ് ലെ,എച്ച്സിഎല്‍ ടെക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐടി, ഓട്ടോ, എഫ്എംസിജി, ലോഹം, ഓയില്‍ ആന്റ് ഗ്യാസ്,നിഫ്റ്റി ബാങ്ക്, തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ രണ്ടുശതമാനത്തോളം ഉയര്‍ന്നു.

Top