മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 114 പോയന്റ് ഉയര്‍ന്ന് 35,545ലും നിഫ്റ്റി 39 പോയന്റ് നേട്ടത്തില്‍ 10,509ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.
ബജാജ് ഫിനാന്‍സ്,ഏഷ്യന്‍ പെയിന്റ്സ്, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍,എംആന്‍ഡ്എം, ഐടിസി, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
സിപ്ല,ഇന്‍ഫോസിസ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍, എച്ച്സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.